പുകമറയിലെ വിജയൻ പറയുന്ന കള്ളമോ ശരി അതോ സർക്കാർ പറയാത്ത നിയമ യാഥാർത്ഥ്യമോ ശരി?

പുകമറയിലെ വിജയൻ പറയുന്ന കള്ളമോ ശരി അതോ സർക്കാർ പറയാത്ത നിയമ യാഥാർത്ഥ്യമോ ശരി?
Jul 5, 2026 09:31 AM | By PointViews Editor

    വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ മന്ത്രി വാസവൻ അദാനിയെ വിളിച്ചത് പാർട്ണർ എന്നാണ്. ആ വിളി കേട്ട് ഇളിച്ചു കൊണ്ട് വിജയനും അദാനിയും കേന്ദ്ര വിജയൻ നരേന്ദ്ര മോദിയും വേദിയിൽ ഇരിപ്പുണ്ടായിരുന്നു. തൻ്റെ സനാതന ബിനാമിയെ പാർട്ണർ എന്ന് നവോത്ഥാന ഡൂപ്ലിക്കേറ്റ് കമ്യൂണിസ്റ്റുകാരൻ വിളിക്കുന്നത് കേട്ട് രോമാഞ്ചം കൊണ്ട് ആവേശത്തോടെ ചാടിയെണീറ്റ കേന്ദ്ര വിജയൻ മോദി അതിൻ്റെ രോമാഞ്ചം വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന വിഡിയോ ലഭ്യമാണ്. ആരൊക്കെ ആരുടെയൊക്കെ പാർട്ണർ ആണെന്ന് കേരള സർക്കാർ, വ്യക്തമാക്കണം. വിജയൻ്റെ ഭാര്യ കമലയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കും വീതമെത്ര കിട്ടുന്നു എന്ന് അന്വേഷണം വേണം. അദാനിയുടെ മറവിൽ ഉന്മാദിയായി ജീവിക്കുന്ന ആ കള്ളൻ ആരാണെന്നും അന്വേഷിക്കണം. ഇവരുടെയൊക്കെ ദുരൂഹ പാർട്ണർഷിപ്പ് ഡീൽ പുറത്തു കൊണ്ടുവരണം. ഇനി എംഎസ് സിയുമുള്ള അദാനിയുടെ ഡീലിന് എത്രത്തോളം നിയമസാധുത ഉണ്ടെന്ന് പരിശോധിക്കാം. അതിനും മുൻപേ ഒരു കാര്യം കൂടി ഓർമിപ്പിക്കാം.- അദാനി തന്നെ ഒരു ദൂരൂഹ ബ്ലാക്ക് ഡീൽ കാരൻ ആണ്. അങ്ങനെയുള്ള അയാൾ എന്തായാലും വിശുദ്ധൻമാരുമായിൽ ഡീൽ ഉണ്ടാക്കുകയില്ല. അഥവാ ഡീൽ ഉണ്ടാക്കിയാൽ പോലും അതാ വിശുദ്ധനെ ചതിക്കാനോ ഇല്ലാതാക്കാനോ മരമായിരിക്കും. ഇനി സാങ്കേതിക വായിച്ചു നോക്കൂ -

അദാനി ഗ്രൂപ്പ് എം. എസ്.സിയുമായുള്ള ഓഹരി വിൽപ്പന സംബന്ധിച്ച് എക്സ്ചേഞ്ചുകൾക്ക് / സെബിക്ക് നൽകിയ കത്ത് റിപ്പോർട്ടർ ചാനൽ 'ബിഗ് ബ്രേക്കിങ്ങ് ' ആയി പുറത്ത് വിട്ടിരുന്നു. കണ്ട കാട്ടു കള്ളനും അധോലോക ഭീകരനുമൊക്കെ നടത്തുന്ന ചാനലായതിനാൽ അതിലെ ബ്രേക്കിങ് തന്നെ തട്ടിപ്പായിരിക്കുമല്ലോ. പ്രത്യേകിച്ച് വിജയൻ്റെ മാത്രം സ്വകാര്യ ചാനൽ കൂടിയാണ് എന്നതിനാൽ സാങ്കേതികത്തം ഒന്നും വിഷയമല്ല. നുണ വിതരണം ചെയ്യുന്ന ആ വാർത്തയിലെ സാങ്കേതിക വൈരുധ്യം നോക്കാം.


രണ്ട് എൻ്റിറ്റികൾ ഓഹരി കൈമാറ്റം നടത്താൻ ധാരണയാവുന്നതിൻ്റെ ആദ്യപടി എന്നത് ഇത്ര രൂപയ്ക്ക് ഇത്ര ഓഹരി വാങ്ങാം എന്ന് നിശ്ചിയിക്കയാണ്. വില / എണ്ണം എന്നിവ ഇങ്ങനെ തീരുമാനിക്കപ്പെടുന്നു. ഇതിൽ ഈ രണ്ട് എൻ്റിൻ്റികൾക്ക് മാത്രമേ പങ്കുള്ളൂ. അതിന് ശേഷം ഇതാരു എം ഒ യു ആകുന്ന ഘട്ടമുണ്ടാകും. അതിൽ പ്രൊവൈഡഡ് (provided )എന്ന് മാർക്ക് ചെയ്ത വ്യവസ്ഥകൾ ഉണ്ടാവും.

ഇതിനിടയിലാണ് ജോൺ ബ്രിട്ടാസ് എന്ന കള്ള കമ്മിബഡുവ ചോദിക്കുന്നത് , സെബിയെ അദാനി ഓഹരി വിൽപ്പനയെ പ്പറ്റി അറിയിച്ചു. ഇതൊക്കെ മുഖ്യമന്ത്രി അറിയാതെ ആണോ നടക്കുന്നത് എന്ന് ? ഈ തട്ടിപ്പുകാരനെയൊക്കെ സിപിഎമ്മല്ലാതെ മറ്റാരും എംപിയാക്കില്ല എന്നത് വേറേ കാര്യം. പണ്ട് വെറുക്കപ്പെട്ടവനെന്ന് വി.എസ്.വിളിച്ച ഫാരിസ് അബൂബക്കറിനെ രഹസ്യ സങ്കേതത്തിൽ പോയി ഇൻ്റർവ്യൂ തയാറാക്കിയ വകയിൽ കൈരളിയുടെ എംഡി ഒക്കെയായി മാറിയ ദുരൂഹ മാധ്യമ പ്രവർത്തകൻ കൂടിയാണല്ലോ ഈ അറിയപ്പെടാത്ത അധോലോക ബൂർഷ്വാ എന്ന് കൂടി ഓർത്തുകൊണ്ട് വേണം ബാക്കി വായിക്കാൻ - ഒരു ലിസ്റ്റഡ് കമ്പനി സെബിയെ കോർപ്പറേറ്റ് ഒബ്ലിഗേഷൻ മുൻനിർത്തി അറിയിക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി എങ്ങനെയാണ് അറിയുന്നത്? അങ്ങനെ ഒരു പ്രിവിലേജും മുഖ്യമന്ത്രിക്ക് ഇല്ല.

കരാർ പ്രകാരം സർക്കാരിൻ്റെ അനുമതി വേണമെങ്കിൽ അതിൻ്റെ അപേക്ഷ സർക്കാരിന് സമർപ്പിക്കപ്പെടുമ്പോൾ മാത്രമേ മുഖ്യമന്ത്രി / മന്ത്രിസഭ ഇതിൽ ഇടപെടേണ്ട കാര്യമുള്ളൂ.

അതായത് ഈ വിൽപ്പന നിയമപരമായി പൂർത്തിയാവാൻ എന്തൊക്കെ കടമ്പകളാണ് പൂർത്തിയാക്കേണ്ടത് അതൊക്കെ ഈ ' provided clauses ' ആയി രേഖപ്പെടുത്തിയിട്ടുണ്ടാവും. വിഴിഞ്ഞം ഓഹരി വിൽപ്പന സംബന്ധിച്ച് ഈ provided clauses -ൽ ഒന്ന് കേരള സർക്കാരിൻ്റെ അനുമതി കിട്ടിയാൽ മാത്രം എന്നതായിരിക്കും.

സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികൾ അവരുടെ കോർപ്പറേറ്റ് ആക്ഷനുകൾ എക്‌സ്ചേഞ്ചുകൾ / സെബി എന്നിവരെ നേരത്തേ തന്നെ നോട്ടിഫൈ ചെയ്യണം എന്നത് മാൻഡേറ്ററി ആണ്. സ്പെക്കുലേറ്റഡ് ബിഗ് വോളിയം ട്രേഡിങ് ഒഴിവാക്കാൻ വേണ്ടിയാണിത്.

ഉദാഹരണത്തിന് x എന്ന ഒരു ചെറിയ കമ്പനിയെ Y എന്ന വലിയ കമ്പനി ഏറ്റെടുക്കുന്നു ( by acquiring its stocks ) എന്നൊരു റൂമർ വരികയാണ് എന്ന് കരുതുക. x ൻ്റെ ഓഹരിവില വില കുതിച്ചുയരും. അപ്പോൾ എക്‌സ്ചേഞ്ച് / സെബി ഇത് സംബന്ധിച്ച് രണ്ട് കമ്പനികളോടും ക്ലാരിഫിക്കേഷൻ ചോദിക്കാം. അപ്പോളവർ ഈ റൂമർ ശരിയോ തെറ്റോ എന്ന് ക്ലാരിഫൈ ചെയ്യേണ്ടി വരും. ധാരണയായ ഡീലുകളിൽ സ്പെക്കുലേഷൻ ഒഴിവാക്കാൻ കമ്പനികൾ സ്വമേധയാ നോട്ടിഫിക്കേഷൻ നൽകുന്നതാണ് പതിവ്. അദാനി പോർട്ട്സ് ലിസ്റ്റഡ് കമ്പനി ആയത് കൊണ്ട് അവർ എക്സ്ചേഞ്ചുകളെയും സെബിയെയും അറിയിച്ച നടപടി സ്വാഭാവികമാണ്. ഇതെല്ലാം പബ്ലിക് ഡോക്യുമെൻ്റുകളാണ്.

ഇതൊക്കെ എങ്ങനെയാണ് ഒരു ബിഗ് ബ്രേക്കിങ് ആവുന്നത് ?

ഈ ചാനലുകളിലെ ഒക്കെ ബിസിനസ് എഡിറ്റർമാർ അവിടെ എന്ത് പണിയാണ് എടുക്കുന്നത് ചോദിക്കരുത്.കാരണം വല്ലവൻ്റേം വൃക്ക അടിച്ചു മാറ്റുന്നവനെയൊക്കെ ചുമന്നു നടക്കുകയും സർക്കാരിൻ്റെ കണക്കിൽ പെട്ട മരങ്ങൾ മോഷ്ടിച്ച് കടത്തി വിൽക്കുകയും ചെയ്യുന്നവനൊക്കെ നടത്തുന്ന ചാനലുകളിൽ എന്ത് ബിസിനസ് എഡിറ്റർ? കാള പെറ്റു എന്ന് കേട്ടാൽ കയർ മാത്രമല്ല പാൽ കറന്നെടുക്കാൻ പാത്രവും അകിടു കഴുകുന്നതിന് വെള്ളമെടുക്കാൻ ഒരു ലക്ഷം ലീറ്ററിൻ്റെ ടാങ്ക് പണിയാൻ തുടങ്ങുകയും ചെയ്യുന്ന മലയാളിക്ക് എന്ത് വിവരം ?

Is the lie Vijayan is telling in the smoke screen true or is the legal reality that the government is not telling true?

Related Stories
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

Jul 24, 2026 06:17 AM

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ....

Read More >>
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
Top Stories